ഇരുപതാം നൂറ്റാണ്ടിനൊടുവിൽവരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണു് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള രചിച്ച ശബ്ദതാരാവലി. രണ്ടായിരത്തിൽപ്പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു.

എങ്കിലും ഒരു നൂറ്റാണ്ടു മുമ്പു് രചിക്കപ്പെട്ട ഈ മഹദ് ഗ്രന്ഥം കാലോചിതമായി പരിഷ്ക്കരിക്കേണ്ട ആവശ്യമുണ്ടു്. മുൻപു പരിശോധകർ ചൂണ്ടിക്കാണിച്ച ധാരാ‍ളം സംശയങളിൽ തീരുമാനമെടുക്കണം. അവ പലതരത്തിൽ പെട്ടവയാണു്.

പത്രാധിപസമിതി തീരുമാനമെടുത്തതിനു ശേഷം നിർദ്ദേശങ്ങൾ നൽകുന്നതിനനുസരിച്ചു വായിച്ചു മാറ്റങ്ങൾ ഈ പതിപ്പിൽ വരുത്തുന്നതാണു്.

നവതാരാവലി
Creative Commons Attribution Share-Alike 4.0 International