പത്തി
പാമ്പിന്റെ ഫണം
കൈത്തലം
സൈന്യവിഭാഗം
വിവരണം: സവിശേഷം ഗമിക്കുന്നതു് എന്നർത്ഥം. അക്ഷൗഹിണി എന്നതു നോക്കുക)
‘ഏകേഭൈകരഥാത്ര്യശ്വാ
പത്തിഃ പഞ്ചപദാതികം’
(അമരം).
വിവരണം: ഒരു ആനയും, ഒരു തേരും, മൂന്നു കുതിരയും, അഞ്ചു കാലാൾപടയും കൂടിയതു് ഒരു പത്തി.
‘ഏകോരഥോ ഗജശ്ചൈകോ
നരാഃ പഞ്ച പദാതയഃ
ത്രയശ്ചതുരഗാസ്തജ്ഞൈഃ
പത്തിരിത്യഭിധീയതേ’
കാലാളു്
നടപ്പു്, ഗമനം
ഇല
വിവരണം: (പത്രി എന്നതിന്റെ തത്ഭവം).
മുറിമരുന്നു്
വീരൻ
ശൂരൻ
വരി, നിര
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML