കുടുംബിനി
ഭാര്യ
വിവരണം: കുടുംബിനി എന്നാൽ ഭർത്തൃ പുത്രഭൃത്യാദികളോടുകൂടിയവളും അവരുടെ സംരക്ഷണത്തിൽ തന്നെ സദാ വ്യാപൃതയുമായ സ്ത്രീയാകുന്നു. കുടുംബിനി = കുടുംബം ഉള്ളവൾ. കുടുംബം = താൻ പോഷിപ്പിക്കേണ്ട പുത്രഭൃത്യാദികൾ. കുഡുംബിനി എന്നു ചിലർ രണ്ടാമത്തെ അക്ഷരം ‘ഡ’കാരമാക്കി പഠിക്കുന്നുണ്ടു്. ‘ട’കാരമാണു വേണ്ടതു്.
ഒരു ചെടി
വിവരണം: വ്രണം, ചൊറി, കഫം, പിത്തം മുതലായവക്കു നന്നു്. എരിക്കുപോലെ ഇലയും പാലുമുള്ളതാണു്. പടരുന്നതല്ല. സംസ്കൃതത്തിൽ – അർക്കപുഷ്പി. തമിഴിൽ – വലിയമ്മാൻ പച്ചരിചി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML