കോഴി
ഒരുവക പക്ഷി
പൂവൻകോഴി
പിടക്കോഴി
കുളക്കോഴി
മയിൽകോഴി
കാട്ടുകോഴി
പറകോഴി ഇങ്ങിനെ പലതരമുണ്ടു്
വിവരണം: സാമാന്യം കോഴി എന്നതിനു (മാംസം – വാതം, വിഷജ്വരം, ക്ഷയം, ഛർദ്ദി, നേത്രരോഗം ഇവയെ നശിപ്പിക്കും. ദേഹത്തെ തടിപ്പിക്കും. അഗ്നിയെ വർദ്ധിപ്പിക്കും. സ്വരത്തെ നന്നാക്കും നാട്ടുകോഴിക്കു മുമ്പറഞ്ഞ ഗുണങ്ങളുണ്ടെങ്കിലും ഗുരുത്വവും കഫവർദ്ധനകരവുമാണു്. സാമാന്യവിധിയിൽ കാട്ടുകോഴി ഉത്തമം. കോഴിമാംസം തൈരോടൊന്നിച്ചു ഭക്ഷിക്കരുതു്.)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML