തവള, തമള
ഒരു ജന്തു
മാക്രി
വിവരണം: തവളക്കുഞ്ഞു അല്ലെങ്കിൽ പെൺതവളയ്ക്കു തവള വാതത്തെ ശമിപ്പിക്കും . മൂത്രത്തടവു തീർക്കും. ജലത്തിലിരിക്കുന്ന തവളകൾക്കു ഈ ഗുണം ചേരുകയില്ല. ജലത്തിലുണ്ടായാലും അല്പം വളർന്നാൽ കരയിൽകയറി ദേഹം മറച്ചിരിക്കും. നാവു കാണുകയില്ല. കല്ലിന്റെ ചോട്ടിലുമിരിക്കും. ആഹാരമില്ലെങ്കിലും ശരീരപുഷ്ടിയുണ്ടായിരിക്കും. ഈ വർഗ്ഗത്തിനു പെരുന്തവളയെന്നു പറയും. തമിഴിൽ – തവളൈ. ഇംഗ്ലീഷിൽ – Frog ഫ്രോഗ്ഗ്.
പര്യായങ്ങൾ:
ഭേകം
മണ്ഡൂകം
വർഷാഭൂ
ശാലൂരം
പ്പ്ലവം
ദർദ്ദുരം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML