പണം
മൂന്നുകഴഞ്ചു ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു നാണയം
(കലിയൻ പണം) തിരുവിതാംകൂറിൽ ൪ ചക്രം കൂടിയ ഒരു നാണയം
വിവരണം: ഉപയുക്തസാധനങ്ങളെ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സാങ്കേതികമായ വിലയോടുകൂടെ അതതു ഗവർമെന്റിൽ നിന്നു നിർമ്മിച്ച ഒരു ഉപകരണമാകുന്നു പണം.
വെള്ളികൊണ്ടുള്ള നാണയം. പൊന്നുകൊണ്ടുള്ള നാണയം
ധനം (നാണ്യവിശേഷം), പൊൻപണം, വെള്ളിപ്പണം
ശമ്പളം, ഇത്ര എന്നു ക്ലിപ്തപ്പെടുത്തിയതെന്നർത്ഥം
സമ്പത്തു്
വില
ദ്രവ്യം
പന്തായം
കളി
പകിടകളി
ചൂത്
ചൂതുകളിയിൽ വാതുപറഞ്ഞു പണയം കെട്ടുക, ഇതുകൊണ്ടു വ്യവഹരിക്കുന്നു എന്നർത്ഥം
വിവരണം: മുമ്പു നടപ്പുണ്ടായിരുന്ന ഏതാനും പണങ്ങൾ–രാശിപ്പണം (പരശുരാമസൃഷ്ടം). വീരരായൻ പണം (പുതിയ പണം ൪ അണ ൭ പൈസ) പഴയ പണം (൪ അണ). വെള്ളിപ്പണം-(൩ അണർ ൪ പൈ). ‌[൨൦ കവിടി കൂടിയതു് ഒരു കാകിണി. ൪ കാകിണി കൂടിയത് ഒരു പണം എന്നു ഭാസ്കരാചാര്യർ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML