പനി
ജ്വരം
വിവരണം: ദേഹത്തിന്നു ൯൮ ഡിഗ്രിയിലധികം ചൂടുണ്ടായിക്കണ്ടാൽ എന്തെങ്കിലും സുഖക്കേടുണ്ടെന്നും, ൧൦൩ മുതൽ ൧൦൫ വരെയായാൽ നല്ല പനിയാണെന്നും, ൧൦൫ മുതൽ ൧൦൮ വരെ കാണുന്ന പക്ഷം അപകടമുള്ളതാണെന്നും, ൧൦൮ മുതൽ ൧൦൯ വരെ കണ്ടാൽ മരണം അടുത്തു എന്നും മനസ്സിലാക്കേണ്ടതാണു്. പക്ഷേ കുറച്ചുനേരം മാത്രമേ കവിഞ്ഞ ഡിഗ്രിയിൽ ചൂടുണ്ടായുള്ളു എങ്കിൽ പനി ആപൽക്കരമാണെന്നു വിചാരിപ്പാൻ പാടില്ലതാനും. മലംപനി മുതലായി വിട്ടുപനിക്കുന്ന തരങ്ങളിൽ കുറച്ചുനേരം കലശലായ ചൂടുണ്ടായിരുന്നാലും അതു രോഗത്തിന്റെ കാഠിന്യമാണെന്നു കരുതുകയുമരുതു്. “ധന്വന്തരി.” പനിയ്ക്കും അജീർണ്ണത്തിന്നും ആരംഭത്തിൽ ഉപവാസം വളരെ നല്ലതാണു്.
മഞ്ഞു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML