യവം
ഒരു ധാന്യം, വാൽകോതമ്പു്
വിവരണം: കൂട്ടിച്ചേർക്കുന്നതു് എന്നർത്ഥം. യവത്തിനു ‘അക്ഷതധാന്യം’ എന്നും പറയുന്നുണ്ടു്. ഇതു ഭോജ്യവർഗ്ഗത്തിൽ ചേർന്ന ശൂകധാന്യമാണു്. ഇതു മൂന്നുതരമുണ്ടു്. ൧. വെളുത്തു് ഓവുള്ളതു് – ഗുണാധിക്യമുള്ളതാണു്. ൨. ഓവില്ലാത്തതു് – ഗുണം കുറഞ്ഞതാകുന്നു. ൩. പച്ചനിറമുള്ളതു് – ഹീനഗുണമുള്ളതാണു്. ഓവുള്ളതുകൊണ്ടാണു ഇതിനെ വാൽഗോതമ്പു് എന്നു വിളിക്കുന്നതു്. തമിഴ്: യവൈക്കോതുമൈ, തോൽക്കോതുമൈ എവ. ഇംഗ്ലീഷ്: Barley ബാർല്ലി. തോമരപ്പയറു് (തോരൻപയറു്) എന്നും‌ കാണുന്നു.
കുടകപ്പാലയരി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML