വിഗ്രഹം
ശരീരം.
വിവരണം: വിവിധങ്ങളായ സുഖദുഃഖാദികളെ ഗ്രഹിക്കുന്നത് എന്നർത്ഥം
യുദ്ധം.
വിവരണം: വിശേഷേണ ഗ്രഹിക്കുക, തമ്മിൽ പിടികൂടുക എന്നർത്ഥം
വ്യാകരണപ്രകാരം സമാസപദത്തെ വേർതിരിക്ക
ആകൃതി
ഒരു ഭാഗം
വിസ്താരം.
വിവരണം: വിശേഷേണ ഗ്രഹിക്കുക എന്നർത്ഥം
എതിർപ്പ്
വിരോധിക്കുക
ശത്രുരാജ്യത്തെ ചുട്ടുപൊടിക്കുക, കുത്തിക്കവരുക മുതലായ ഉപദ്രവപ്രവൃത്തി
ഷഡ്ഗുണങ്ങളിൽ ഒന്ന്.
വിവരണം: വേണ്ടിവന്നാൽ മാത്രം യുദ്ധം ചെയ്യുന്നതു് വിഗ്രഹം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML