വിഷൂചി, വിഷൂചിക
നടപ്പുദീനം
നീര്‍ക്കൊമ്പു്
‘സൂചീഭിരിവഗാത്രാണി
വിദ്ധ്യതീതിവിഷൂചികാ’
(അഷ്ടാംഗഹൃദയം)
വിവരണം: വിഷൂചികക്കുണ്ടാകുന്ന ഒരു വലിയ ഉപദ്രവം ‘മീന്‍പാച്ചല്‍’ (ഉരുണ്ടുകയറ്റം) ആകുന്നു. ഇതിന്നു വേപ്പെണ്ണയില്‍ വെളുത്തുള്ളിയും കടുകും കൂടി അരച്ചു പുരട്ടിയാല്‍ ഉടനടി ആശ്വാസം കിട്ടുവാനിടയുണ്ടു്. വിഷൂചികയുടെ ലക്ഷണം — ഇന്ദ്രിയസാദവും, അതിസാരവും, ഛര്‍ദ്ദിയും, തണ്ണീര്‍ദാഹവും, വയറുനോവും, തലതിരിച്ചലും, കാലില്‍നിന്നുരുണ്ടുകയറ്റവും, കോട്ടുവായും, ദാഹവും, ശരീരത്തിന്റെ നിറത്തിനു മാറ്റവും, വിറയലും, നെഞ്ചില്‍ വേദനയും, തലവേദനയും, ഉണ്ടാകും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML