പ്രാവു്
ഒരുമാതിരി പക്ഷി
വിവരണം: (മാടപ്രാവു്, ചൂളപ്രാവു്). പ്രാവിന്റെ മാംസം രക്തദോഷത്തെ തീർക്കും. മലത്തെ പിടിപ്പിക്കും. സാമാന്യമായി പ്രാവു് എന്നു പറയപ്പെടുന്നതു്. കാട്ടിലും നാട്ടിലും സ്വൈരമായി സഞ്ചരിക്കുന്നതായിരിക്കണം. മാംസം കടുകെണ്ണയിൽ വറുത്തു തേനിനോടും പാലിനോടും ഭക്ഷിക്കരുതു്. സംസ്കൃതം: കപോതം.തമിഴ്: പുറാവു്. ഇംഗ്ലീഷ്: Dove, Pigeon.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML