എള്ളു്
എണ്ണയുള്ള ഒരു ധാന്യം
വിവരണം: ഇതു കൈപ്പും എരിപ്പുമാണു്. ഉഷ്ണവീര്യമാകുന്നു. ത്വക്കിനു ഹിതം, സ്നിഗ്ദ്ധമാകുന്നു, കഷായമധുരരസം. വാതത്തെ ക്ഷയിപ്പിക്കും, മേധാ, അഗ്നി, കഫം, പിത്തം, ബുദ്ധി, കേശം ഇവയെ വർദ്ധിപ്പിക്കും. മൂത്രത്തെ കുറയ്കും. ദീപനമുണ്ടാക്കും. എള്ളു് കറുത്തും വെളുത്തും ചെമന്നുമുള്ള നിറങ്ങളിലുണ്ടു്. ഇവയിൽ മേലേമേലേതിനു ഗുണം ക്രമമായി കൂടിയിരിക്കും. ഇതിന്റെ ഇല വാതളവും കടുതിക്താമ്ളവും ഭേദിയുമാകുന്നു. എള്ളെണ്ണ എണ്ണകളിൽ പ്രധാനമാണു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML