എഴുത്തച്ഛൻ
ആശാൻ
ഗുരു
എഴുതിക്കുന്നവൻ
വിവരണം: തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയുടെ ആദിപിതാവാകുന്നു. കൊല്ലവർഷം ൭00-നും, ൮00-നും മദ്ധ്യേ ജീവിച്ചിരുന്നു. ജാതിയിൽ ചക്കാലയാണു്. അച്ഛൻ സർവശാസ്ത്രപാരംഗതനായ നീലകണ്ഠൻ നംപൂതിരിയാകുന്നു. ജനനസ്ഥലം തിരൂർ തീവണ്ടി ആഫീസിനുസമീപം തൃക്കണ്ടിയൂർ എന്ന ദിക്കിൽ ഒരു ഭവനമാണു്. കിളിപ്പാട്ടു് എന്ന പുതിയരീതി കണ്ടുപിടിച്ചതു് ഇദ്ദേഹമാണത്രെ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML