കൂൺ, കൂണു്
ഭൂമിയിൽനിന്നു കുടയുടെ ആകൃതിയിൽ എഴുന്നുണ്ടാകുന്ന ഒരു സാധനം, കുമിൾ, പൂണു്
ചില മരങ്ങളിൽ എഴുന്നുത്ഭവിക്കുന്നതു്
വിവരണം: അരിക്കൂണു്, പന്നിക്കൂണു് ഇങ്ങനെ വേറെ വേറെ പേർ കാണുന്നു. കൂണു് മൂന്നു ദോഷങ്ങളെയും വർദ്ധിപ്പിക്കും. സംസ്കൃതത്തിൽ – ശീലന്ധ്രം. തമിഴിൽ – കാളാൻ. ഇംഗ്ലീഷ്: (Mushroom) മഷ്റൂം]
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML