ചന്ദ്രഗുപ്തൻ
മൗര്യവംശത്തെ സ്ഥാപിച്ചവൻ
വിവരണം: മഗധദേശത്തിൽ വാണു. ‘മുദ്രാരാക്ഷസം’ നാടകത്തിലേ നായകനാകുന്നു. ഈ രാജാവിന്റെ പേർ അലക്‌സാണ്ടരുടെ ചരിത്രത്തിൽ ‘സന്ദ്രകൊട്ടസ്സ്’ എന്നു കാണുന്നു. അലക്‌സാണ്ടർ ഇൻഡ്യയെ ആക്രമിച്ച മക്കദൊന്യരാജാവാണു്. ഇൻഡ്യാചരിത്രസംബന്ധമായ ചില സംഭവങ്ങളുടെ കാലം നിശ്ചയിക്കുന്നതിൽ ചന്ദ്രഗുപ്തനു പ്രാധാന്യമുണ്ടു്. നന്ദവംശത്തിലേ ഒരു രാജാവിനു ‘മുര’ എന്ന ഒരു ശൂദ്രസ്ത്രീയിൽ ജാതനായ പുത്രൻ ‌[‌ബി. സി. ൩൨൧-൨൯൭] മഗധയിലേ രാജാവായ ചന്ദ്രഗുപ്തൻ മരിച്ചിട്ടു് ഇപ്പോൾ ൨൨൦൦-ൽ ചില്വാനം കൊല്ലമായിട്ടുണ്ടു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML