ത്രിയാമാ
രാത്രി
വിവരണം: മൂന്നു യാമങ്ങൾ ഉള്ളതു്. ഒരു യാമം ഏഴരനാഴികയാകുന്നു.
മഞ്ഞൾ
യമുനാനദി
അമരി
നാല്ക്കൊപ്പക്കൊന്ന
വിവരണം: പകലിനോടു സദൃശമായ ഒരു യാമം ഉണ്ടു്. അതിനെ നീക്കിയാണു മൂന്നു യാമങ്ങൾ എന്നു് ഇവിടെ പ്രസ്താവിച്ചതു്. ആദ്യ യാമത്തിന്റെ ആദ്യത്തെ പകുതിയും (ചേഷ്ടാകാലം), ഒടുവിലത്തേ യാമത്തിന്റെ രണ്ടാമത്തേ പകുതിയും (പ്രബോധനകാലം) കൂടി ഒരു യാമമാണു് ഇവിടെ നീക്കീട്ടുള്ളതു്. രാത്രി കാമപ്രധാനമാകയാൽ (ത്രിവർഗ്ഗത്തേ) ധർമ്മാർത്ഥകാമങ്ങളെ യാനം ചെയ്യിക്കന്നതു് എന്നുമാവം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML