പരിഭാഷണം
സംസാരം, സംഭാഷണം
ധിക്കാരം
നിയമം, ഉടമ്പടി
ചട്ടം
നിന്ദയോടുകൂടിയ ഉപലംഭം
വിവരണം: തൊട്ടതിലൊക്കെ ദോഷാരോപണംചെയ്ത വാക്കു് എന്നർത്ഥം. ഗുണാവിഷ്കരണപൂർവകം എന്നും നിന്ദാപൂർവകം എന്നും ഉപാലംഭം രണ്ടുവിധം. ‘നീ വിദ്വാനായ ഒരാളിന്റെ മകനല്ലെ. നിനക്കു് ഇതു നന്നൊ’ = ഗുണാവിഷ്കരണപൂർവകം. ‘വിദ്യാവിഹീനനായ നിനക്കു് ഇതു് അടുത്തതുതന്നെ’ = നിന്ദാപൂർവകം. ‘പരിഭാഷ’ എന്നും പാഠം കാണുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML