പൂർവ്വമീമാംസ
(ജൈമിനിയുടെ) ദർശനങ്ങളിൽ ഒന്നു്
വിവരണം: ജൈമിനിയുടെ പൂർവമീമാംസയിൽ അറുപതു അദ്ധ്യായങ്ങൾ ഉണ്ടു്. ഇതുകൾ പന്ത്രണ്ടു പ്രസംഗങ്ങളായിട്ടു വിഭാഗിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ ആറുപ്രസംഗങ്ങളിൽ ധർമ്മത്തിന്റെ മാഹാ ത്മ്യത്തെക്കുറിച്ചും മറ്റും പറയുന്നു. പിന്നെയുള്ള അദ്ധ്യായങ്ങളിൽ പലവിധവിഷയങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഇതുകൂടാതെ അനേകം വിശേഷ സംഗതികളെപ്പറ്റിയും അവിടവിടെയായിട്ടു പറഞ്ഞിട്ടുണ്ടു്. ആദ്യത്തെ പ്രസംഗത്തിൽ വേദങ്ങൾക്കു ആദ്യന്തമില്ലെന്നും അവസ്വയംഭൂക്കളാണെന്നും കാണുന്നു. നിത്യവും ദിവ്യവുമായ ഈ കൃതി മന്ത്രമെന്നും ബ്രാഹ്മണമെന്നും രണ്ടായി ഭാഗിച്ചിരിക്കുന്നു. മന്ത്രങ്ങളിൽ ഋൿ യജുസ്സു് സാമം എന്നു മൂന്നുഭാഗങ്ങളും ബ്രാഹ്മണങ്ങളിൽ ഉപനിഷത്തുകളും അടങ്ങിയിരിക്കുന്നു – പ്രാചീനാര്യാവർത്തം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML