ഇതിഹാസം
പുരാതനചരിത്രം
വിവരണം: ഇതിഹ (പാരമ്പര്യോപദേശം) അടങ്ങിയതു് എന്നർത്ഥം. ഇതിഹാസത്തിനെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു.
‘ധർമ്മാർത്ഥകാമമോക്ഷാണാ-
മുപദേശസമന്വിതം
പൂർവവൃത്തം കഥായുക്ത-
മിതിഹാസം പ്രചക്ഷതേ’
വിവരണം: ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ ഉപദേശിക്കുന്നതും, കഥായുക്തവുമായ പൂർവ്വചരിത്രത്തെ ഇതിഹാസം എന്നു പറയുന്നു. രാമായണവും ഭാരതവും ഇതിഹാസങ്ങളാണു്.
‘അഞ്ചിതമായമഹാഭാരതമിതിഹാസമഞ്ചാമതൊരു വേദമെന്നത്രേചൊല്ലിമുനി’
(ഭാരതം)
വിവരണം: ഇതിഹാസവും പുരാണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാണു്. പുരാണം നോക്കുക.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML