ഇരിമ്പു്
ലോഹങ്ങളിൽ ഒന്നു്
വിവരണം: ഇരിമ്പിനു തെലുങ്കിൽ ‘ഇനുമു’. ഇരിമ്പിന്റെ ഉൽപത്തി ഒരു തരം കല്ലിൽ നിന്നാണു്. ഇരിമ്പിൻകിട്ടത്തിനു മണ്ഡൂരം, ശിംഘാണം.
പര്യായങ്ങൾ:
ലോഹം
ശസ്ത്രകം
തീക്ഷ്ണം
പിണ്ഡം
കാളായസം
അയസ്സ്
അശ്മസാരം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML