ഉപാദ്ധ്യായാനി
(സംസ്കൃതത്തിൽ) ഉപാദ്ധ്യായന്റെ ഭാര്യ
വിവരണം: (ഭാഷയിൽ) സ്വയം വാദ്ധ്യാരുടെ പ്രവൃത്തിചെയ്യുന്നവൾ.
വിവരണം: പു: ഉപാദ്ധ്യായൻ.
വിവരണം: ഉപാധ്യായശബ്ദം ആദിയിൽ വാധ്യായൻ എന്നും പിന്നീടു ‘യ’ കാരവും കൂടി ലോപിച്ചു വാധ്യാൻ എന്നും ആയിത്തീർന്നു. ഈയിടെ സ്ത്രീകളായ വാധ്യാന്മാർ ഉണ്ടായിത്തുടങ്ങിയപ്പോൾ ‘ഉപാധ്യായാനി’ എന്ന സംസ്കൃതരൂപത്തെ അവലംബിച്ചു ‘വാധ്യായിനി’, എന്നൊരു ശബ്ദം നടപ്പിൽ വന്നിരിക്കുന്നു. സംസ്കൃതത്തിൽ ഉപാധ്യായാനീ എന്നാൽ ഉപാധ്യായന്റെ ഭാര്യയാണ്. ഭാഷയിൽ സ്വയം വാധ്യാരുടെ പ്രവൃത്തി ചെയ്യുന്നവൾ എന്നാണർത്ഥം – മണിദീപിക.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML