ഉപ്പു്
കടലുപ്പു്
വിവരണം: വൈദ്യശാസ്ത്രപ്രകാരം ഉപ്പു പ്രധാനമായി എട്ടുവിധം ഉണ്ടെന്നു കാണുന്നു. തുവർച്ചിലഉപ്പു്, ഇന്തുപ്പു്, വിളയുപ്പു് (വളയുപ്പു്), കടലുപ്പു്, ഉവരുപ്പു്, മേരുപ്പു്, പൊടിയുപ്പു് (വെടിയുപ്പു്), കാരുപ്പു് (നാട്ടുപ്പു്), ഇവയെല്ലാം തീക്ഷ്ണവും ഉഷ്ണവും വൃഷ്യവുമാണ്. മലത്തെ ഉണ്ടാക്കും. വാതഘ്നമാണ്. കഫപിത്തങ്ങളെച്ചെയ്യും. കല്ലുപ്പിനു ചവരുപ്പു് ഇന്തുപ്പു് ഇങ്ങിനെയും പറഞ്ഞുകാണുന്നു. കൃഷി ശാസ്ത്രപ്രകാരം ഉപ്പു വളത്തിനു നന്നു്. ഇതു തൈത്തെങ്ങിനും വെടിയുപ്പോടു ചേർത്താൽ കോതമ്പിനും മുത്താറിക്കും ഉപയോഗമുള്ള വളമാണ്. ഉപ്പു മനുഷ്യർക്കു് എന്നപോലെ മൃഗങ്ങൾക്കും ആവശ്യമാണ്. ദഹനം ഉണ്ടാക്കും. രോഗത്തിനു ഇടയാക്കുകയില്ല. വയറ്റിലെ കൃമികളെ നശിപ്പിക്കും.
കാളയുടെ പൂഞ്ഞുകുറ്റി
പര്യായങ്ങൾ:
സാമുദ്രം
ലവണം
അക്ഷീവം
വസിരം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML