ഉപ്പുമഴ
ഉപ്പുക്കട്ടകൾ പതിക്കുന്ന മഴ
വിവരണം: ഉപ്പുമഴ ൧൯ ൧൭ അക്റ്റോബർ ൨൮-ാംനു-കൊട്ടാരക്കര റെയിൽവേസ്റ്റേഷനു സമീപമുള്ള ഒരു സ്ഥലത്തു പെയ്തു. ഏകദേശം ൧൫ മിനിട്ടുനേരത്തേയ്ക്കു വർഷപാതത്തോടുകൂടി ഉപ്പുക്കട്ടകൾ പതിച്ചു കൊണ്ടിരുന്നു. ഇതു സമുദ്രതീരങ്ങൾക്കു സമീപം എവിടേയോ ഘൂർണ്ണികാവാതത്തിൽ ജലവജ്രം സ്വരൂപിച്ചു അധോഭാഗത്തുള്ള ജലത്തെ ആകർഷിച്ചു അതിനെ വളരെ ദൂരെകൊണ്ടു വരികയും ആജലം ഘനീഭവിച്ചപ്പോൾ അതിലുള്ളലവണാംശങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്തതാണെന്നാണ് അഭിജ്ഞന്മാരുടെ അഭിപ്രായം-‘കൈരളി’ ൧൦൯൩ കുംഭം. പുസ്തകം ൩, ലക്കം ൨.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML