കല്ലൂരി
ഒരു വക മസൂരി
വിവരണം: ഇതു പ്രയത്നസാദ്ധ്യമാണു്. പതിനെട്ടുകഴികെ കുളിക്കാം.
ഒരു നദി
വിവരണം: കല്ലൂരി എന്ന വ്യാധിക്കു ലക്ഷണംപറയാമിനി പിത്തജ്ജ്വരത്തിൽനിന്നിട്ടു് രക്തങ്ങൾക്കങ്ങുണക്കുകൾ || പറ്റിനിന്നിട്ടുതൊണ്ണൂറുദിവസംജ്വരമാമയെ തൊണ്ണൂറാംനാൾപനിച്ചീടും കുരുത്തീടുന്നുവ്യാധിയും || ചെറുതാംമുളകിൻകൂട്ടം പോലെയങ്ങതിലുള്ളിലായ് പശയുണ്ടായിരുന്നീടും വരണ്ടുപൊളിയുന്നതു || പൊളിയുമ്പോൾമദ്ധ്യഭാഗം കറുത്തിട്ടങ്ങിരിക്കയും മുന്തിരിങ്ങാത്തൊലിമണംപോലെ സൗരഭ്യമായതിൽ || ജ്വരംതുടങ്ങിയാൽമുന്നെ ഛർദ്ദിയുംതലവെട്ടലും നടുനൊന്തുവിയർത്തീടുംമൂക്കിൽനിന്നൊഴുകുംജലം || വിരേചനവുമുണ്ടാകുംമൂലാധാരങ്ങൾനൊന്തിടും മുളച്ചാൽസൗഖ്യമുണ്ടാകും ചികിത്സിച്ചേഗുണംവരൂ || ചികിത്സരക്ഷ ചെയ്യാഞ്ഞാൽ മരിച്ചീടുമസംശയം പതിനെട്ടുകഴിഞ്ഞെന്നാൽ ഗുണമായ്വരുമപ്പൊഴെ || കണ്ടാലുടൻ തണുപ്പാനായുള്ളൊരൗഷധമാദരാൽ ക്രമത്താൽ ചെയ്തുകൊള്ളേണമതിനായ് പറയുന്നിതു || മക്കിപൂവുടനീരുള്ളി കടുക്കാത്തോൽവയമ്പുമാം ചന്ദനം ജീരകംപിന്നെകൊത്തമ്പാലരിയുംതഥാ || കഷായംവെചു പഞ്ചാരപ്പൊടിചേർത്തിട്ടു സേവയേൽ ഇളന്നീർവസകല്ക്കണ്ടും ചേർത്തിട്ടങ്ങുകൊടുക്കണം || കരിമ്പനക്കരിക്കിന്റെ നീരിലുംനന്നുപിന്നെയും പത്തുനാൾമുതലായിട്ടു വരളാനുള്ളതിന്നുമേൽ || ചോദ്യവൈദ്യങ്ങളെല്ലാമേ ചെയ്തിടേണം പരസ്പരം വരട്ടുമഞ്ഞളുംപിന്നെ മരമഞ്ഞൾകരിമ്പുവേർ || കഷായംവെച്ചുതേൻചേർത്തു കൊടുപ്പൂവരളുംവരെ താന്നിക്കാമരമഞ്ഞൾത്തോൽ കൊട്ടാ മധുകവുംതഥാ || പഞ്ചമൂലങ്ങൾകൂട്ടീട്ടു കഷായങ്ങളുമുത്തമംകഞ്ചാവരിപൊടിച്ചിട്ടുതേനിലാവോളമാദരാൽ || കൊടുക്കയകമേയുള്ള വേദനക്കും ഗുണംതുലോം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML