കഴിമുത്തങ്ങാ
ഒരു പച്ചമരുന്നു്
വിവരണം: തമിഴിൽ ‘പെരുമുത്തക്ക’ എന്നു പേർ കാണുന്നു. ഇതു കഫം, പിത്തം, രക്തദോഷം, വിസ്സർപ്പം, ചൊറി, വിഷം, കുഷ്ഠം, സർവാംഗസന്താപം, ആമശൂലം ഇവയെ ശമിപ്പിക്കും. മേധയ്ക്കുഹിതകരമാകുന്നു. ഇതു രൂക്ഷവും ഗ്രാഹിയും ഹിമവും ഗുരുവുമാണു്. നിറത്തെ നന്നാക്കും. സംസ്കൃതത്തിൽ കൈവർത്തീ, മുസ്തകം.
പര്യായങ്ങൾ:
കുടന്നടം
ദാശപുരം
വാനേയം
പരിപേലവം
പ്ലവം
ഗോപുരം
ഗോനർദ്ദം
കൈവർത്തീമുസ്തകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML