കഴുകൻ, കഴുവൻ, കഴുകു്, കഴുവു്, കഴു
ഒരു വലിയപക്ഷി
വിവരണം: ഇതിന്റെ കൊക്കു ചുട്ടഭസ്മം കണ്ണിലെ തിമിരത്തിനു് ഉത്തമം. കഴുകൻനാക്കു വിഷത്തിനു നന്നു ഇതിന്റെ മാംസം പഴകിയ അർശസ്സു്, വാതം, ക്ഷതം, ക്ഷയം, ഉന്മാദം, ഗുഹ്യരോഗം, വിശേഷാൽ നേത്രരോഗം ഇവയെ ശമിപ്പിക്കും. അഗ്നിബലം, ആയുസ്സു്, മാംസം ഇവയെ വർദ്ധിപ്പിക്കും. മലമൂത്രങ്ങളെ പുറത്തു കളയും.
പര്യായങ്ങൾ:
ദാക്ഷായ്യം
ഗൃധ്രം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML