കഴുത
ഏകദേശം കുതിരയെപ്പോലെയുള്ള ഒരു മൃഗം
വിവരണം: കാട്ടുകഴുതയുടെ മാംസം ഇതിനെക്കാൾ ശ്രേഷ്ഠമാണു്. കഴുതപ്പല്ലു കണ്ണിനു നന്നു്. കഴുതത്തൈരു - വിശേഷാൽ വാതത്തെ ശമിപ്പിക്കും. രുചിയെ ഉണ്ടാക്കും. അഗ്നിവർദ്ധനമാണു്. കഴുതനെയ്യ് - വിശേഷാൽ കഫത്തെ വർദ്ധിപ്പിക്കും. മൂത്രദോഷത്തെ നശിപ്പിക്കും. അഗ്നിയേയും ബലത്തെയും അധികമാക്കും. കഴുതപ്പാലു – വിശേഷാൽ വാതത്തെയും വായു മുട്ടലിനെയും ശമിപ്പിക്കും. ബലത്തെയും അഗ്നിയേയും അധികമാക്കും. ബുദ്ധിയെ കുറയ്ക്കും. കഴുതമൂത്രം – വിശേഷാൽ വാതം, വ്രണം, കഫം, കുഷ്ഠം, കൂട്ടുവിഷം, ചിരങ്ങു്, ഉന്മാദം, കൃമി, ഛർദ്ദി, ഗ്രഹണി, വിറയൽ, പ്രമേഹം, ഗ്രഹപീഡാ, അപസ്മാരം, ഭൂതാവേശം ഇവയെ ശമിപ്പിക്കും. അഗ്നിയെ വർദ്ധിപ്പിക്കും. ആൺമൂത്രം നന്നു്.
പര്യായങ്ങൾ:
ചക്രീവാൻ
ബാലേയം
രാസഭം
ഖരം
ഗർദ്ദഭം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML