ഘനം
മേഘം
വിവരണം: വായുവിനാൽ ഹനിക്കപ്പെടുന്നതു് എന്നർത്ഥം. താപത്തെ തീർക്കുന്നതു എന്നുമാവാം.
ബഹുമാനം
മണി, ചേങ്ങല, എലത്താളം
നാട്യത്തിലേ ഒരുവക ഭേദം
വിവരണം: കൈകൊണ്ടുള്ള ആംഗ്യവും കാൽ കൊണ്ടുള്ള നൃത്തവും അധികം വേഗത്തിലും അധികം സാവധാനത്തിലുമല്ലാതെ ഇടമട്ടിലായാൽ അതിനു ‘ഘനം’ എന്നു പേർ.
മുൾത്തടി
വിവരണം: ഇതുകൊണ്ടു ഹനിക്കുന്നതിനാൽ ഈ പേർ വന്നു. ഇരിമ്പുലക്ക, ഇരിമ്പുഗദ എന്നും കാണുന്നു.
മുത്തങ്ങാ
ഇടതൂർന്നതു് (നിബിഡം)
കഠിനമായിട്ടുള്ളതു്
എലവങ്ങം
ഉരുക്കു്
മുളകു്
വെളുത്തീയം
അഭ്രകം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML