നാഗം
പാമ്പു്
വിവരണം: (നാഗം, നാഗത്താൻ, നാഗത്തി).
ആന
വിവരണം: ന + അഗ = പർവതമല്ലാത്തതു്; അത്രയും വലിപ്പമുള്ളതു് എന്നർത്ഥം. നഗത്തിൽ (പർവതത്തിൽ) ഉണ്ടായതു് എന്നുമാവാം.
നാഗവൃക്ഷം
ഒരു ലോഹം, കാരീയം
വെളുത്തീയം
മുത്തങ്ങ
പുന്ന
സിന്ദൂരം
വിവരണം: പർവതത്തിൽ ഉണ്ടായതു് എന്നർത്ഥം.
നാകപ്പൂവു്
വെറ്റിലക്കൊടി
കറിയാടു്
വത്സനാഭം
ഏഴു എന്ന അക്കം
വിവരണം: നാഗഃ എന്ന ശബ്ദം ഉത്തരപദത്തിൽ സ്ഥിതി ചെയ്യുമ്പോൾ ശ്രേഷ്ഠാർത്ഥം വരും. ഉദാ: മനുഷ്യനാഗഃ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML