നിഴൽക്കുത്തിപ്പാട്ടു്
വേലന്മാർ ചാറ്റുന്നതിനുപയോഗിക്കുന്നപാട്ടു്
വിവരണം: കൊല്ലവർഷം ൩൦൦ മുതൽ ദക്ഷിണ കേരളത്തിൽ ഇതു നടപ്പായി. ആദ്യം പാടിത്തുടങ്ങിയതു വേലന്മാരാണു് ഇതിനെ ചിലർ തോറ്റമ്പാട്ടെന്നു പറയുന്നു. പാണ്ഡവരെ കൊല്ലുന്നതിനു ദുര്യോധനൻ ഒരു വേലനെക്കൊണ്ടൂ ആഭിചാരം ചെയ്യിച്ചു് പാണ്ഡവരുടെ നിഴൽനോക്കി അമ്പു് എയ്യിച്ചു കൊന്നു എന്നും, വേലത്തി വിവരം അറിഞ്ഞുവന്നു് അവരേ ജീവിപ്പിച്ചു എന്നും മറ്റും പറയുന്നുണ്ടു്. കരുണരസപ്രധാനമാണു് ശത്രുവെട്ടിനും ഇതു പാടും.
ഭൂഷണങ്ങളെ എന്തുചെയ്‌വതി
തെന്നുടൻ ദുര്യോധനൻ
ദൂരെനിന്നൊരു ശകുനിയോടു
വിളിച്ചുമെല്ലെ പറഞ്ഞുടൻ
നാടുപാതിയടക്കി പാണ്ഡവർ
വാണിടുന്നതു കാരണം
നാവുമിന്നതിനെന്തു വേണ്ട-
തെന്നു ചൊല്ലു നീ എന്നോടു്”
ഇത്യാദി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML