മത്തവാരണം
മദയാന
വരാന്ത, തിണ്ണ
വലിയ കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിൽ
വലിയ കെട്ടിടത്തിന്റെ മുകളിലുള്ള ചെറിയ മുറി, മേൽമാളിക
കൂടാരം, മന്ദിരം
പാക്കിന്റെ പൊടി
വിവരണം: മത്തവാരണം‌എന്നത് ‘മത്താണം’ എന്നു സാധാരണ പറഞ്ഞുവരുന്നതാണെന്നു് അഭിപ്രായം കാണുന്നുണ്ടു്. മെത്താണം എന്നതു് കിടക്കുന്നതിനും മറ്റും ഉയർത്തി തയ്യാറാക്കിയ സ്ഥലമാണു്. പണ്ടു – കസകര മുതലായവ പ്രചരിക്കുന്നതിനു മുമ്പു് – എഴുത്തുപള്ളികളിൽ ആശാന്മാർക്കിരിപ്പാൻ തറയിൽ നിന്നും അല്പം ഉയർത്തി മണ്ണുകൊണ്ടു് ഒരാളിനു് ഇരിപ്പാനും കിടപ്പാനും വിശാലമായ സ്ഥിതിയിൽ ഉണ്ടാക്കാറുണ്ടു് . അതിനു ‘മെത്താണം’ എന്നാണു പേർ, ഇതു ഇപ്പോഴും ഇല്ലെന്നില്ല.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML