മുത്തുച്ചിപ്പി
അകത്തു മുത്തുവിളയുന്ന ഒരുമാതിരി ജലജന്തു
മുത്തുക്കക്കാ
വിവരണം: ചുമ, ശുലം, വായുമുട്ടൽ മുതലായവക്കു നന്നു്. ജോനക നാരങ്ങാനീരിൽ സ്വേദനയന്ത്രം കൊണ്ടു പചിച്ചു് ചൂടു വെള്ളത്തിൽ കഴുകി ഉണക്കുക. ശുദ്ധിവരും. സംസ്കൃതം: ശുക്തി. ഇംഗ്ലീഷ്: Oyster shell, pearl-oyster.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML