വികാരം
ഒരു സ്വഭാവമുള്ളതു് മറ്റൊന്നായിത്തീരുന്നതു്, മനസ്സിനുണ്ടാകുന്ന ഒരു ഭാവഭേദം
രൂപംമാറ്റം, വികൃതി
രോഗം
വിവരണം: വികാരം 6 വിധം - ജനിക്കുക, ഇരിക്കുക, മറ്റൊന്നായി മാറുക, വളരുക, കുറയുക, നശിക്കുക. (ഇവയ്ക്കു് ഷഡ്വികാരം എന്നു പേർ). മായയെ സംബന്ധിച്ചുള്ള 16 വികാരങ്ങൾ - ഭൂമി, ജലം, അഗ്നി, വായു, ആകാശം, കണ്ണു്, മൂക്കു്, ചെവി, നാവു്, തൊലി, വാക്കു്, കാലു്, കൈയ്, മലദ്വാരം, ശുക്ലദ്വാരം, മനസ്സു് .
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML