പെരുമ്പയറു്
ഒരുവക വലിയ പയറു്
വിവരണം: പെരുമ്പയറു് കഫപിത്തങ്ങളെ ശമിപ്പിക്കും. മുലപ്പാലിനെ വർദ്ധിപ്പിക്കും. ശ്രമത്തെ തീർക്കും. രുചിയെ ഉണ്ടാക്കും. വയറടപ്പിനെ ചെയ്യും. മലത്തെ പിടിപ്പിക്കും. മൂത്രത്തെ കുറക്കും. ചില ദിക്കിൽ ‘പതിനെട്ടു മണിയൻ പയറു്’ എന്നും പറയുന്നു. വർണ്ണം കൊണ്ടു പലതരമുണ്ടു്. സംസ്കൃതം: ക്ഷവകം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML