ഋഷ്യശൃംഗൻ
ഒരു ഋഷി
വിവരണം: വിഭണ്ഡകന്റെ പുത്രൻ. അതിനാൽ വൈഭണ്ഡകൻ എന്നും വിളിക്കാറുണ്ടു്. ഇദ്ദേഹം ഒരു മാനിന്റെ കുട്ടിയായിരുന്നു. നെറ്റിയിൽ ഒരു കൊമ്പുണ്ടായിരുന്നതിനാലാണു് ഋശ്യശൃംഗൻ എന്നു വിളിക്കാനിടയായതു്. വനത്തിൽ ഇദ്ദേഹം പിതാവിനാൽ വളർത്തപ്പെട്ടു. പുരുഷത്വം പ്രാപിക്കുന്നതുവരെ മനുഷ്യരെ കാണാതെ പാർത്തു. അംഗരാജ്യത്തിൽ ഒരിക്കൽമഴയില്ലാതിരുന്നതുനിമിത്തം അവിടത്തെ രാജാവായ ലോമപാദൻ ചില ബ്രാഹ്മണരുമായി ആലോചിച്ചു് ഏതാനും യുവതികളെ അയച്ചു് ഇദ്ദേഹത്തെ വശീകരിച്ചുകൊണ്ടുവന്നു ശാന്തയെ ഭാര്യയാക്കി നൽകി. ശാന്ത ലോമപാദന്റെ ദത്തുപുത്രിയും ദശരഥന്റെ പുത്രിയും ആയിരുന്നു. അനന്തരം ഋഷ്യശൃംഗൻ സന്തോഷിച്ചു മഴപെയ്യിച്ചു. ദശരഥനു പുത്രലാഭാർത്ഥം പുത്രകാമേഷ്ടി ചെയ്തതു ഈ ഋശ്യശൃംഗനാണത്രേ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML