കടല
ഒരു മാതിരി പയറു ചെടി
വിവരണം: കടല ശബ്ദം കർണ്ണാടകമാണു്. ഇംഗ്ലീഷ്: Fieldpea. ഫീൽഡ്പീ. ലാറ്റിൻ: പൈസം സാതിവം. Pisum Sativum.
‘കലായഃകുരുതേവാതം
പിത്തംദാഹകഫാപഹഃ
രുചിപുഷ്ടിപ്രദഃശീതഃ
കഷായശ്ചാമദോഷകൃൽ’
(രാജനിഘണ്ടു)
വിവരണം: (ഇതു വാതത്തെ വളരെ വർദ്ധിപ്പിക്കും ’കളായസ്ത്വതി വാതളഃ’ എന്നു പ്രമാണം. ബാങ്കളത്തു കുതിരകളെ തീറ്റിക്കുന്നതിനാൽ ഇതിനെ ‘ബങ്കാളമുതിര’ എന്നു പറയുന്നു. ഘനമുള്ള ഭൂമികളിൽ സാധാരണ ഉണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിലാണ് ഇതിനെ വിതയ്ക്കുന്നതു്. ഇതിനെ ആഴത്തിൽ പൂട്ടി വിതയ്ക്കണം).
പര്യായങ്ങൾ:
കളായം
മുണ്ഡചണകം
വിരേണു
രേണുകം
സതീലകം
ഖണ്ഡികം
ത്രിപുടം
അതിവർത്തുള
ശമന
നീലകകണ്ടീ
സതീല
സതീന
വിരേണുക
സതീനകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML