ചിത്രകൂടം
ചിത്രങ്ങൾ കൊണ്ടു അലങ്കരിച്ചിരിക്കുന്ന ഭവനം
പ്രയാഗക്ഷേത്രത്തിനു സമീപമുള്ള ഒരു പർവതം
വിവരണം: “വാല്മീകിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലം, ശ്രീരാമനും‌ സീതയും ഇവിടെ താമസിച്ചിട്ടുണ്ടു്. ഇതു യമുനയുടെ ദക്ഷിണതീരത്താണു്. ശ്രീരാമന്റെ ദണ്ഡകാരണ്യയാത്രയിൽ ഇവിടെയെത്തി വാല്മീകിയെ കണ്ടു. ‘ചിത്രകൂടാചലേ ഗംഗയോരന്തരം’ ഗംഗകളുടെ മദ്ധ്യഭാഗത്തിൽ എന്നു ഇതുകൊണ്ടു തെളിയുന്നു. രണ്ടുഭാഗത്തും ഗംഗാനദി ഒഴുകുന്നതായ സ്ഥലം, ആഗ്രാ, അയോദ്ധ്യാ എന്നീ രാജ്യങ്ങളുൾപ്പെട്ട സംയുക്തസംസ്ഥാനങ്ങളുടെ വടക്കേഅറ്റത്തു ‘ബാംഡാ’ എന്ന ജില്ലയിലാണു് ചിത്രകൂടപർവതം. അതിനു സമീപം ആ പേരുള്ള ഒരു ചെറിയ നാടുണ്ടു്. ഇതിൽ താമസിക്കുന്നവരെ ‘പാണ്ഡേയർ’ എന്നു വിളിച്ചു വരുന്നു. ഇതിലൂടെയാണു് ‘മന്ദാകിനി’ എന്ന പുണ്യനദി കിഴക്കോട്ടു പ്രവഹിക്കുന്നതു്. ചിത്രകൂടം വൈഷ്ണവന്മാരുടെ പുണ്യ യാത്രാസ്ഥലമാകുന്നു. അത്രിമുനി നിവസിച്ചിരുന്ന പുണ്യാശ്രമത്തിന്റെ ഭഗ്നശിഷ്ടങ്ങൾ യാത്രക്കാർക്കു അവിടെ കാണാം. ശ്രീരാമന്റെ താമസം മുതൽ ചിത്രകൂടം ഒരു പുണ്യക്ഷേത്രമായിത്തീർന്നു. ആണ്ടുതോറും ഗംഗാസ്നാനത്തിനായി പോകുന്നവരിൽ മിക്കപേരും പ്രയാഗക്ഷേത്രം സന്ദർശിക്കുക പതിവാണു്. അവിടെ ചെല്ലുന്നതിനുള്ള വഴിയിൽ നിന്നുള്ള ഒരു രഥ്യയിലൂടെ കുറെ നടക്കുന്നതായാൽ ചിത്രകൂടത്തിൽ എത്താം”
സർപ്പത്തിനെ പ്രതിഷ്ഠിപ്പാനായി കല്ലുകൊണ്ടുണ്ടാക്കുന്ന ഒരു പണി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML