ചെമ്പു്
ലോഹങ്ങളിൽ ഒരുവക
വിവരണം: ചെമ്പു് — കഫം, പിത്തം, മഹോദരം പാണ്ഡു മുതലായ പല രോഗങ്ങൾക്കു നന്നു്. വിശപ്പിനെ വരുത്തും. കണ്ണിനു നന്നു്. ശുദ്ധിയും മാരണവും ശരിയാകാതിരിക്കുന്ന ചേമ്പു് അറിയാതെ ഭക്ഷിച്ചു ണ്ടാകുന്ന വികാരത്തിങ്കൽ വരിനെല്ലിന്റെ അരി അല്ലെങ്കിൽ വേരു കാച്ചിത്തണുത്ത വെള്ളത്തിൽ അരച്ചു കലക്കി പഞ്ചസാര ചേർത്തു മൂന്നുദിവസം പ്രഭാതത്തിങ്കൽ സേവിക്കുക.
ഒരു വലിയ ചെമ്പുപാത്രം
ചെമ്പുകൊണ്ടുള്ള ഏതെങ്കിലും വസ്തു
വഞ്ചന
പര്യായങ്ങൾ:
താമ്രകം
ശുല്ബം
മ്ലേച്ഛമുഖം
ദ്വ്യഷ്ടം
വരിഷ്ഠം
ഉദുംബരം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML