പേപ്പട്ടി
പേനായ്
ഭ്രാന്തുപിടിച്ച പട്ടി (അളർക്കം.)
വിവരണം: പേപ്പട്ടിയുടെ കടി ഏറ്റവന്നു ൯ കഴഞ്ചു് ഉമ്മത്തിൻ ഇലയും ൩ കഴഞ്ചു കുരുമുളകുംകൂടി വെവ്വേറെ അരച്ച് നല്ലവണ്ണം യോജിപ്പിച്ചു് ശുദ്ധജലത്തിൽ കൊടുക്കണം. പച്ചവെള്ളത്തിലാണു് അരക്കേണ്ടതു്. മരുന്നു് കൊടുക്കുന്നതിന്നു തലേനാൾ അത്താഴപ്പട്ടിണി കിടക്കണം. രണ്ടുനാഴിക പുലർന്ന സമയത്താണു് മരുന്നു കൊടുക്കേണ്ടതു്. മരുന്നു കൊടുത്തു ൨൨ നാഴിക കഴിഞ്ഞാൽ നല്ലവണ്ണം തണുക്കുന്നതുവരെ ജലധാര ചെയ്യണം. ജലധാരക്കു് ഉപയോഗിക്കുന്ന വെള്ളം കിണറ്റിലേതായിരിക്കണം പിന്നീടു നാലുദിവസത്തെ ഭക്ഷണം പഥ്യത്തോടുകൂടിയുമായിരിക്കണം. ഭ്രാന്തു് ഇളകുന്നതായി കാണപ്പെട്ടാൽ അവിടെ ചികിത്സ ആവശ്യമില്ല. അസാദ്ധ്യമാണെന്നു തീർച്ചപ്പെടുത്തണം. (കേരള സഞ്ചാരി ൯൫ കുംഭം ൧൩).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML