പേരാൽ
ഒരു വൃക്ഷം
ആലുവൃക്ഷം
വിവരണം: ഇതിന്റെ മുകളിലാണു യക്ഷഗന്ധർവ്വാദി പിശാചുകൾ ഇരിക്കുന്നതു്. വേദാന്തതത്വോപദേശിയായ സാക്ഷാൽ ദക്ഷിണാമൂർത്തി പേരാലിന്റെ മൂട്ടിലും ലോകനിയന്താവായ വിഷ്ണു അതിന്റെ ഇലയിലും ഇരിക്കുന്നു. പേരാൽ കഫം, പിത്തം, ചുട്ടുനീറൽ, മുതലായവയ്ക്കു് നന്നു്. തമിഴ്: ആലമരം.ഇംഗ്ലീഷ്: Banyan tree, Indian figtree ബാനിയൻ ട്രീ, ഇൻഡ്യൻ ഫിഗ്ട്രി.
പര്യായങ്ങൾ:
ന്യഗ്രോധം
ബഹുപാത്തു്
വടം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML