കാഞ്ഞിരം
കയ്പുള്ള ഒരു വൃക്ഷം
വിവരണം: കഫം, രക്തദോഷം, കുഷ്ഠം, അർശസ്സു, വാതരോഗം, ചൊറി, ജ്വരം, വ്രണം, കൃമി, ശിരോരോഗം, ആമം, വീക്കം ഇവയെശമിപ്പിക്കും. ലഹരിയെ വരുത്തും. ഇതിന്റെ പച്ചക്കായ് വാത വർദ്ധനകരമാണു്. മലം പിടിത്തമുണ്ടാക്കും. ഇതു ശുദ്ധിചെയ്യേണ്ടതാണു്. സംസ്കൃതത്തിൽ കാരസ്കരം. തമിഴിൽ – എട്ടി. ഇംഗ്ലീഷിൽ – പായിസൻനട് Poison nut.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML