കാടി
അരി കഴുകിയാലുള്ള വെള്ളം
വെപ്പുകാടി, ധാന്യാമ്ലം
വിവരണം: കാടി വെപ്പുകാടി എന്നും അരി കഴുകിയ കാടി എന്നും കള്ളുപഴകിയ കാടി എന്നും മൂന്നുപ്രകാരമുണ്ടു്. ഇവയിൽ വെപ്പുകാടി വിശേഷം, കോതമ്പു്, അരി, മലർ മുതലായ പലേ ഔഷധങ്ങൾ ഇട്ടു കഷായമാക്കി ഭരണികളിൽ അടവെയ്ക്കുക പതിവാണു്. ഇതിനെയാണു് ‘നല്ല ദിവസംനോക്കി കാടിവെയ്ക്കുക, എന്നു പറയുന്നതു്. ഇതു പുളിപ്പും അത്യുഷ്ണവുമാകുന്നു. രുചിയെ ഉണ്ടാക്കും. അഗ്നിയെ വർദ്ധിപ്പിക്കും. മലത്തെ ഇളക്കും വേറെയും പല ഗുണമുണ്ടു്. കാടി പാലിനോടു ചേർത്തു കുടിക്കരുതു്. വിരുദ്ധമാണു്. വാതത്തിനു വളരെ നന്നു്. അരി കഴുകിയ കാടി തീക്ഷ്ണോഷ്ണവും പിത്തകൃത്തുമാകുന്നു. മലത്തെ ഇളക്കും. കള്ളു പഴകിയ കാടി പുളിപ്പും തീക്ഷ്ണോഷ്ണവും കൃമിഹരവും ദീപനവും ആണു്. സന്നിക്കു വിശേഷം. സംസ്കൃതത്തിൽ കാഞ്ജികം. തമിഴിൽ കാടി. ഇംഗ്ലീഷിൽ സൗവ്വർഗ്രുവെൽ Sour gruel.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML