മഞ്ഞൾ
ഏകദേശം പൊന്നുപോലെ നിറമുള്ള ഒരുമാതിരി കിഴങ്ങു്
ആ കിഴങ്ങുണ്ടാകുന്ന തൈ
വിവരണം: (രാത്രിയുടെ പര്യായങ്ങളെല്ലാം മഞ്ഞളിന്റെ പേരാകുന്നു). മഞ്ഞൾ കഫം, പിത്തം, അരുചി, പാണ്ഡു, ചൊറി മുതലായവയ്ക്കു നന്നു്. മലത്തെ ഇളക്കും. തമിഴ്: മഞ്ചൾ. ഇംഗ്ലീഷ്: Turmeric ടർമെറിക്കു്.
പര്യായങ്ങൾ:
നിശാ
കാഞ്ചനീ
പീതാ
ഹരിദ്രാ
വരവർണ്ണിനി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML