അക്ഷയതൃതീയ
വിവരണം: വൈശാഖമായ ചാന്ദ്രമാസത്തിൽ (മേടം, ഇടവം) ശുക്ലപക്ഷത്തിലുള്ള തൃതിയ. ഇതു കാർത്തിക നക്ഷത്രത്തിലോ രോഹിണീനക്ഷത്രത്തിലോ വരും. ഈ ദിവസംചെയ്യുന്ന പ്രവൃത്തികളുടെ ഫലം ക്ഷയിക്കയില്ല.
‘വൈശാഖേ മാസിരാജേന്ദ്ര
ശുക്ലപക്ഷേതൃതീയികാ
അക്ഷയാസാതിഥിഃ പ്രോക്താ
കൃത്തികാരോഹിണീയുതാ
തസ്യാം ദാനാദികം സർവ
മക്ഷയം സമുദാഹൃതം’
(ഭവിഷ്യൽപുരാണം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML