അക്ഷയ
adj.
ക്ഷയം (കുറവു്) ഇല്ലാത്ത
നാശമില്ലാത്ത
‘തപസ്സാം ധനത്തിന്റെ ഷഷ്ഠാംശമല്ലോ
തരുന്നൂനമുക്കക്ഷയം താപസന്മാർ’
(അഭിജ്ഞാനശാകുന്തളം)
‘അക്ഷയേണമരുവുന്നിതു ദൈവം
രക്ഷയുണ്ടിഹ സമസ്തജനാനാം’
(പ്രദോഷമാഹാത്മ്യം തുള്ളൽ)