അക്ഷയപാത്രം
സൂര്യൻ പാണ്ഡവന്മാർക്കു കൊടുത്ത പാത്രം
‘കുന്തീതനയന്മാർദിനകരനേ
ചിന്തിച്ചാശുതപസ്സുതുടങ്ങി;
കാന്ത്യാമോഹനനാകിയസൂര്യനു-
മന്തികസീമനിവന്നു വിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരേ!
ഏന്തോവസ്തുലഭിക്കണമെന്നാൽ
കുന്തീകുമാരന്മാർക്കതുസർവാ
ചന്തമിയന്നചരക്കിൽകാണാം
എന്തൊരുവിസ്മയമസ്മാദികളേ!
ചോറും കറിയും ചാറുംപുളിയും
നൂറുസഹസ്രം ജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭ്രൂപതിമാരുടെവല്ലഭയാകും
ദ്രൗപദിവേണമതൊക്കെവിളമ്പാൻ;
കൊറ്റുകഴിഞ്ഞവൾപോന്നാൽപിന്നൊരു
വറ്റുമവറ്റിൽ കാണുകയില്ല
(പാത്രചരിതം തുള്ളൽ)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML