അകല്യാണ
adj.
കല്യാണം (ശുഭം) ഇല്ലാത്ത
വിവരണം: കല്യാണം എന്ന പദത്തിനു ഭാഷയിൽ ‘വിവാഹം’ എന്നു് അർത്ഥം നടപ്പായിരിക്കുന്നു. സംസ്കൃതത്തിൽ ഈ ശബ്ദത്തിനു ‘വിവാഹം’ എന്നർത്ഥമില്ല.
‘ശ്വശ്രേയസം ശിവം ഭദ്രം
കല്യാണം മംഗളം ശുഭം
ഭാവുകം ഭവികം ഭവ്യം
കുശലം ക്ഷേമമസ്ത്രിയാം
ശസ്തം ചാഥ ത്രിഷു ദ്രവ്യേ
പാപപുണ്യസുഖാദി ച’
വിവരണം: എന്നു് അമരം ഉള്ളതുകൊണ്ടു സ്‌പഷ്ടമാകുന്നു. കല്യാണം രോഗമില്ലായ്മയെ പ്രാപിക്കുന്നതു് എന്നു വ്യുല്‍പത്തി. ‘കല്യാണം’ എന്നതിനു വിവാഹസംബന്ധമായ അർത്ഥം ഇല്ല. ശുഭാവസരമായതുകൊണ്ടു വിവാഹത്തിനു ‘കല്ല്യാണം’ എന്നു ഭാഷയിൽ അർത്ഥം വന്നുകൂടിയതായിരിക്കണം. ഇതു ധാരാളം നടപ്പിൽ വന്നുപോയതുകൊണ്ടു സാധു തന്നെ. ‘സുന്ദരീകല്യാണം’ ‘ഉഷാകല്യാണം’ ‘ലക്ഷ്മീകല്യാണം’ മുതലായവ നോക്കുക. ‘കല്യാണം’ ശുഭമെന്നതിനു ഉദാ:
കല്യണോംഗിക്കതികഠിനമാ-
മല്ലാലവം പിണഞ്ഞു’
(മയൂരസന്ദശം)
‘കല്യാണശീല നൃപമൗലെപാത്രം
ലഭിച്ചോരുദന്തം, കേട്ടുവാഴ്ത്തുന്നുപലരുംഭവന്തം’
(കിർമ്മീരവധം കഥകളി)
വിവരണം: വിവാഹം എന്നതിനു് ഉദാ:
‘മുല്പാടു ദൈവജ്ഞവരം വരുത്തി-
ക്കല്പിച്ചു കല്യാണദിനം തദാനീം’
(ഭാഷാനൈഷധചമ്പു)
വിവരണം: ഈ ‘കല്യാണദിനത്തിനു ശുഭദിവസമെന്നും അർത്ഥം വരാമെന്നുള്ളതിനാൽ ഒരുദാഹരണം കൂടി ചേർക്കുന്നു:-
‘കല്യാണക്കോപ്പിവണ്ണംകനിവിനൊടുവി-
ദർഭക്ഷമാപാലരത്നം’
‘കല്യാത്മാതീർത്തു പൃഥ്വീതിലകപരിവൃഢ-
പ്രൗഢിമാനേതുമാരാൽ’
(ഭാഷാനൈഷധചമ്പു)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML