അകല്ച
അകന്നിരിക്കുന്ന സ്ഥിതി
വിടിർച്ച
വേർപാടു്
ദൂരത്താക
വിവരണം: ‘അകൽ’ എന്നതിനോടു് ‘ച’ എന്ന പ്രത്യയം ചേർന്നുണ്ടായതു്.
(കേരളപാണിനീയം സൂത്രം ൨൮൯)
‘അകല്ച ചാണക്യനുമൗര്യനോടുപെരികയുണ്ടു’
(ചാണക്യസൂത്രം)
‘ശകടം പഞ്ചഹസ്തേഷു
ദശഹസ്തേഷു വാജിനം
ഹസ്തിം ഹസ്തസഹസ്രേഷു
ദുർജ്ജനം ദൂരതസ്ത്യജേൽ’
വിവരണം: എന്നതനുസരിച്ചു ചാടിനു് അഞ്ചും, കുതിരയ്ക്കു പത്തും, ആനയ്ക്കു് ആയിരവും, ദുർജ്ജനത്തിനു് അനവധിയും കോൽ അകന്നു നില്ക്കണം.
അകല്ചകൾ താഴെ വിവരിക്കുന്ന വണ്ണം നാലുവിധമുണ്ടെന്നും കാണുന്നു. ൧. ആനയ്ക്കു് ആയിരംകോൽ ൨. കുതിരയ്ക്കു നൂറുകോൽ. ൩ മറ്റു കൊമ്പുള്ളവയ്ക്കു പത്തുകോൽ. ൪ ദുഷ്ടർക്കു് അളവറ്റ കോൽ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML