അക്ഷം
അച്ച് (അക്ഷശബ്ദത്തിന്റെ തത്ഭവം)
അച്ചുതടി
വണ്ടി (വാഹനം)
ചക്രം
വണ്ടിയിലെ ഒരു തടി
(ഭൂമിശാസ്ത്രപ്രകാരം) ഭൂമിയുടെ ഒരു രേഖ
ത്രാസിലെ കോൽ
മൂന്നുകഴഞ്ചു തൂക്കമുള്ള ഒരു മാത്ര (കഷം എന്നും പറയും)
വിവരണം: ഒരു കഴഞ്ചിനു പന്ത്രണ്ടരപ്പണം തൂക്കമാകയാൽ മൂന്നു കഴഞ്ചിനു പണത്തൂക്കം മുപ്പത്തി ഏഴര
ചൂതുകളിക്കുള്ള കരു
ചൂതുകായ
പാമ്പു്
ഹൃദയം
ജ്ഞാനം
വ്യവഹാരം
വ്യവഹാരനടപടി
രുദ്രാക്ഷം
ഒരുതരം ഉപ്പു്
തുവൎച്ചിലയുപ്പു്
‘സൗവൎച്ചലേക്ഷരുചകേ തിലകം തത്രമേചകേ’
(അമരം)
വിവരണം: സൗവൎച്ചലം, അക്ഷം, രുചകം ഇവ മൂന്നും തുവൎച്ചിലയുപ്പിന്റെ പേർ. തിലകം = കറുത്ത തുവൎച്ചിലയുപ്പിന്റെ പേർ
തുവൎച്ചിലക്കാരം
താന്നി (താന്നിക്കായ്)
തുത്ഥാഞ്ജനം
ദേവസൎഷപം (വെൺകടുകു്)
കുടകപ്പാലയരി
മാതളനാരകം
കണ്ണു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML