അച്ചിരി
കോപത്തോടുകൂടിയുള്ള ചിരി
അട്ടഹാസം
‘തച്ചിതുഭീമൻതരിച്ചിതുകൈത്തലം
ഉച്ചത്തിലൊച്ചപൊങ്ങീനിലത്തേല്ക്കയാൽ
അച്യുതൻകൂടെചിരിച്ചാനതുനേരം-
മച്ചിരിപൂണ്ടാനനിലതനയനും’
(ഭാരതം)
മുഖത്തിനു വാട്ടമുണ്ടാക
ലജ്ജയോടുകൂടിയ ചിരി
അച്ഛൻചൊന്നതുകേട്ടി-
ട്ടച്ചിരിവരുന്നാകിൽ
നിശ്ചയംപൊറുക്കുന്നു
തന്നാലുമെന്നാനവൻ’
(ഭാരതം)
വിവരണം: ഇവിടെ ‘അച്ചിരിവരുന്നാകിൽ’ എന്നതിനു ‘പരിഹാസമുണ്ടായാൽ’ എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML